രണ്ടു ദിവസം മുന്‍പ് രാത്രി ഒന്‍പതര മണിയുടെ ശ്രീകൃഷ്ണ ലീലകള്‍ എന്ന സീരിയല്‍ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ദുര്‍മരണം സംഭവിച്ച ഒരു അന്തര്‍ജനത്തിന്റെ പ്രേതം ഒരു ചെറിയ പെണ്‍കുട്ടിയില്‍ കടന്നു കൂടിയ ഒരു കഥയാണ് അന്ന് സീരിയലില്‍ കാണിച്ചിരുന്നത്. പെണ്‍കുട്ടി വളരെ നന്നായി അഭിനയച്ച്ചിരിക്കുന്നു. ആ കഥ എന്നെ കൂട്ടികൊണ്ടുപോയത് എന്റെ ബാല്യകാലത്തിലെക്കാണ്.
എന്റെ അമ്മമ്മയുടെ അച്ഛന്‍ (മുതുമുത്തശന്‍ ) ഭട്ടതരിപ്പാട് ( നമ്പൂതിരിമാരില്‍ തന്നെ ശ്രേഷ്ഠം ആയ ഒരു വിഭാഗം )ആയിരുന്നു.ഞാന്‍ മുത്തശന്‍ എന്ന് തന്നെ ആണ് വിളിച്ചിരുന്നത്. സൂര്യ നമസ്കാരവും സന്ധ്യ വന്ദനവും പൂജകളും മുടങ്ങാതെ ചെയ്തിരുന്നു മുത്തശ്സന്‍. എനിക്ക് അന്ന് ഏഴ് എട്ടു വയസ്സ് പ്രായം .ഞങ്ങള്‍ അന്ന് തറവാട്ടില്‍ ആണ് താമസിച്ചിരുന്നത്.
വീട്ടു വളപ്പിനോട് ചേര്‍ന്ന് ഒരു വലിയ സര്‍പ്പക്കാവ് . സര്‍പ്പക്കാവില്‍ ഒരു പാട് പ്രായം ആയ ഒരു വലിയ ആല് മരം. പല തരത്തിലും ഉള്ള ഒരു പാട് പക്ഷികള്‍ അതില്‍ കൂട് കൂട്ടി താമസിച്ചിരുന്നു. രാര്ത്രിയയാല്‍ കാലന്‍ കോഴിയും മൂങ്ങയും മൂളുന്ന ശബ്ദം കേള്‍ക്കാം . തൊടിയില്‍ രണ്ടു കിണര്‍ , ഒരു കുളം . കുളം മുത്തശന് തേവാരത്തിനു ( കുളി ) ഉള്ളതാണ്. രണ്ടു കിണര്‍ എന്ത് കൊണ്ടെന്നാല്‍ ഒന്ന് മുത്തച്ഛനും ഒന്ന് ഞങ്ങള്‍ക്കും.
മുത്തശന്‍ ഞങ്ങളുടെ വീട്ടില്‍ സംബധം ചെയ്തതാണ്. അന്ന് നമ്പൂതിരിമാര്‍ അമ്പലവാസികളുടെ വീട്ടില്‍ സംബധം ചെയ്യുകയാണ് പതിവ്. നമ്പൂതിരി കുടുംബത്തില്‍ മൂത്ത ആള്‍ക്ക് മാത്രമേ വേളി കഴിക്കാന്‍ പാടുള്ളൂ. അങ്ങിനെ മുതു മുത്തശ്സന്‍ അമ്പലവാസിയും (അമ്പലത്തില്‍കഴകം ചെയ്തു ജീവിക്കുന്നവര്‍. വാരിയര്‍ , പിഷാരടി , നമ്പീശന്‍ എല്ലാം ഇതില്‍ പെടും ) സുന്ദരിയും ആയ എന്റെ മുത്ത്‌മുത്തശ്ശിയെ സന്ബധം ചെയ്തതാണ്. മുതു മുത്തശ്ശിയെ ഞാന്‍ കണ്ടിട്ടില്ല. അവര്‍ ഞാന്‍ ജനിക്കുന്നതിനു മുമ്പേ മരിച്ചു .
മുത്തശ്സന്‍ ഭാട്ടതരിപ്പാട് ആയതു കൊണ്ട്, അമബലവാസികള്‍ ആയ ഞങ്ങളെ തൊടില്ല . അതുകൊണ്ട് ആണ് രണ്ടു കിണര്‍. മുത്ത് മുത്തശ്ശിയെ തൊട്ടതു കൊണ്ടല്ലേ ഈ കാണുന്ന തലമുറ മുഴുവന്‍ ഉണ്ടായത് എന്നൊക്കെ ആര്‍ക്കും ചോദിക്കാം .ഞാനും പിന്നീട് അറിവ് വെച്ചപ്പോള്‍ ചോദിച്ചിരുന്നു. പക്ഷെ അന്ന് അങ്ങിനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തി ഉണ്ടായിരുന്നില്ല. അന്ന് അങ്ങിനെ ഒക്കെ ആയിരുന്നത്രെ .
വീട് തന്നെ ഇല്ലം , വാരിയം എന്ന് രണ്ടായി തിരിച്ചിട്ട് ഉണ്ടായിരുന്നു. പടികള്‍ ഇറങ്ങി ചെന്നു കയറുന്നത് വാരിയതെക്കാണ് . അതിന് അപ്പുറം ഇല്ലം ആണ് . രണ്ടിനും ഇടയ്ക്ക് ഒരു ഇടനാഴി ഉണ്ട് . വാരിയതിന്റെ നിലത്തിന്റെ നിറം ചുവപ്പാണ് . ഇല്ലത്തിന്റെ നിലം കറുപ്പും. ഇല്ലത്തേക്ക് ഞങ്ങള്‍ ആരും മുതസ്സന്റെ അനുവാദം ഇല്ലാതെ പ്രവേശിക്കാറില്ല .
മുത്തശ്സന്‍ പാവം ആയിരുന്നു. ഞങ്ങളെ തൊടില്ല എന്ന് മാത്രമേ ഉള്ളൂ. മുത്തച്ചന് പൂജകള്‍ എല്ലാം അറിയാമായിരുന്നത് കൊണ്ട് ചരടും ഏലസ്സും ഒക്കെ ജപിച്ചു കെട്ടുവാന്‍ ആയി പലരും വരാറുണ്ട്.
ഞാന്‍ അന്ന് രണ്ടിലോ മൂന്നില്ലോ പഠിക്കുന്നു. സന്ധ്യ സമയത്ത് ഞങ്ങള്‍ കുട്ടികളെ ( ഞാനും ഏട്ടനും ) മുത്തശ്സന്‍ വിളിച്ചു പൂജ മുറിയില്‍ ഇരുത്തും. നാമം ജപിക്കാനാണ്. "ശിവ നാരായണ ഭഗവതി ശരണം " എന്ന് നൂറ്റി ഒന്നു പ്രാവശ്യം ജപിക്കണം. ഒന്ന് "ശിവ നാരായണ ഭഗവതി ശരണം ", രണ്ടു "ശിവ നാരായണ ...", മൂന്നു "ശിവ ...", ന്നു നൂറ്റൊന്നു പ്രാവശ്യം . പിന്നെ മുത്തച്ഛന്‍ ചൊല്ലി തരുന്ന ഭജനകള്‍ ഞങ്ങള്‍ പാടണം. ചുരുങിയത് ഒരു മുക്കാല്‍ മണിക്കൂര്‍ എടുക്കും നാമം ജപം തീരാന്‍.
അങ്ങിനെ ഒരു ദിവസം ഞങ്ങള്‍ കുട്ടികളെ വിളിചിരുതുന്നു. ഞങ്ങള്‍ ശിവ നാരയണ ഭഗവതി ശരണം ജപിക്കാന്‍ തുടങ്ങുന്നു. എങ്ങിനെ എന്കിലും ഇതൊന്നു കഴിഞ്ഞു കളിയ്ക്കാന്‍ പോയാല്‍ മതി എന്ന് ആണ് ഒരു വയസ്സിനു മൂത്ത എന്റെ ഏട്ടന്റെ വിചാരം.
ഒന്ന് , രണ്ടു എന്നിങനെ നാമം ജപം മുന്നോട്ടു പോവുകയാണ്. അമ്പതു ശിവനാരായണ ഭഗവതി ശരണം. പെട്ടെന്ന് ഏട്ടന്‍ ചൊല്ലുന്നു . എണ്‍പത്തിഒന്ന് ശിവ നാരായണ ഭഗവതി ശരണം. അമ്പതു കഴിഞ്ഞു എന്പതി ഒന്നോ എന്ന് കരുതി ഞാന്‍ നോക്കുന്നു. പുള്ളി എന്നെ നോക്കി ചിരിച്ചു തുടരുന്നു. എന്പതി രണ്ടു "ശിവ നാരായണ ഭഗവതി ശരണം ". ഞാന്‍ അന്നും ഇന്നും ഹരിസ്ച്ചന്ദ്രന്റെ പിന്ഗാമി ആണ്. ഞാന്‍ അമ്പത്തി രണ്ടു , അമ്പത്തി മൂന്ന് അങ്ങിനെ ചൊല്ലി നീങ്ങുന്നു. ഏട്ടന്‍ ആക്കട്ടെ എന്പതി ഒന്ന് എന്പതി രണ്ടു എന്ന് കുറച്ചു കൂടെ ഉറക്കി ചൊല്ലി മുന്നേറുകയാണ്.മുത്തശ്സന്‍ ശരിക്കും കേട്ടോട്ടെ എന്ന് കരുതി . മുത്തശ്സന്‍ പൂജ സാമഗ്രികള്‍ ഒരുക്കുക്ക് ആണ്. അപ്പൊഴാണ് മുത്തശ്സന്‍ ആ പൊരുത്തക്കേട് ശ്രദ്ധിച്ചത്. രണ്ടാളും ഒരുമിച്ചു നാമം ചൊല്ലാന്‍ ഇരുന്നതാണ്.
"എന്താ ഇത് ഗുരുവായൂരപ്പാ നീ ഇത്ര പെട്ടെന്ന് നാമം ചൊല്ലി തീരാരായ്യോ ? "
മുത്തശ്സന്‍ എന്നെ ഭഗവതി എന്നും ഏട്ടനെ ഗുരുവായൂരപ്പന്‍ എന്നും ആണ് വിളിച്ചിരുന്നത്. ഞങ്ങളുടെ പേരുകള്‍ എത്ര പറഞ്ഞാലും അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല എന്നാണ് ഞങ്ങളോട് പറയാറുള്ളത്. അതുകൊണ്ട് അദ്ദേഹത്തിന് ഇഷ്ടം ഉള്ള പേരുകള്‍ "ഭഗവതി , ഗുരുവായൂരപ്പന്‍ " എന്ന് ആണ് ഞങ്ങളെ വിളിച്ചിരുന്നത്.
ഏട്ടന്‍ " അതെ മുത്തച്ച. തീരാറായി എന്ന് പറഞ്ഞു പൂര്‍വാധികം ഒച്ചത്തില്‍ നാമ ജപം തുടര്‍ന്ന് ."
മുതസന്‍ " ഭഗവതി ഇപ്പോഴും അന്‍പത്തി എട്ടില്‍ ആണല്ലോ. എഭിയന്‍ എന്നെ പറ്റിക്കാന്‍ നോക്കാന് അല്ലെ. ആദ്യം തൊട്ടു ജപിക്കാ "
ഏട്ടന്‍ എന്നെ ഒരു കൂര്‍ത്ത നോട്ടം നോക്കി വീണ്ടും തുടങ്ങി ഒന്നില്‍ നിന്ന്.
പിന്നീട് ഏട്ടന്‍ ഈ സൂത്രം പ്രയോഗിച്ചിട്ടില്ല. പക്ഷെ മുതസ്സന് സംശയം വന്നു പല പ്രാവശ്യം വീണ്ടും ചൊല്ലിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചെവി അല്പം കേള്‍വി കുറവായിരുന്നു. അന്ന് മുതസ്സന് എന്പതി മൂന്നു വയസ്സ് ആണ് പ്രായം. ഞങ്ങള്‍ കുട്ടികള്‍ പറ്റിക്കുന്നു എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകും.
ഭഗവതി ,ഗുരുവായൂരപ്പന്‍ എന്നി പേരുകള്‍ ഔട്ട് ഓഫ് ഫാഷന്‍ ആയതു കൊണ്ട് ഞങ്ങള്‍ രണ്ടു പേരും ഒരു ദിവസം മുതശനെ ഞങ്ങളുടെ പേരുകള്‍ പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.
തുടരും . ..